കോട്ടയം: സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന പെട്രോൾ,ഡീസൽ,ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത സമര സമിതി നടത്തുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുത്തു. സ്വകാര്യ-കെഎസ്ആർടിസി ബസ്സുകൾ,ഓട്ടോ-ടാക്സി തൊഴിലാളികൾ,ചരക്ക് വാഹന തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയായിരുന്നു. ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വൈകിട്ട് 6 മാണി വരെയാണ് പണിമുടക്ക്.