കാഞ്ഞിരപ്പള്ളി: ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പൻ കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു.
ചിത്രവുമായി ബന്ധപെട്ടു സമൂഹമാധ്യമങ്ങളിൽ സുരേഷ് ഗോപി പങ്കുവെച്ച ഫസ്റ്റ് ലുക്ക് ഫോട്ടോ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരു ചിത്രം പിറക്കുന്നത്. ആരാധകരും ആകാംക്ഷയിലാണ്. സുരേഷ് ഗോപിയുടെ 252മത്തെ ചിത്രമാണ് പാപ്പൻ. സലാം കാശ്മീരിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രമാണ് ഇത്. പൊറിഞ്ചു മറിയം ജോസ് ആണ് ജോഷി സംവിധാനം ചെയ്ത അവസാന ചിത്രം.
പൂർണ്ണമായും കോട്ടയം ജില്ലയിലാണ് ചിത്രത്തിൻറെ ചിത്രീകരണങ്ങൾ നടക്കുന്നത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പന്റെ രചന ആർ ജെ ഷാനാണ് നിർവ്വഹിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമ്മാണം. ഒരേ ലക്ഷ്യത്തിലെത്താനായി 2 പേരുടെ വ്യത്യസ്തത അന്വേഷണങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം. നിതാ പിള്ള,നൈലാ ഉഷ എന്നിവരാണ് നായികമാർ. ആശാ ശരത്,സ്വാസിക, സണ്ണി വെയ്ൻ,ജനാർദ്ദനൻ, വിജയ രാഘവൻ,ഗോകുൽ സുരേഷ് ഗോപി, ഷമ്മി തിലകൻ തുടങ്ങിയവർ പ്രധാന താരങ്ങളാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ശ്യാം ശശിധരൻ ആണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്.
As Abraham Mathew Mathan in Joshiy's #Paappan
Posted by Suresh Gopi on Thursday, 4 March 2021