മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന,35 ടിപ്പറുകൾക്കെതിരെ കേസെടുത്തു.




കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കോട്ടയം ജില്ലയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 35 ടിപ്പറുകൾക്കെതിരെ കേസെടുത്തു. കോട്ടയം ആർടിഓ യുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനാ സംഘവും മോട്ടോർ വാഹന വകുപ്പിന്റെ 6 പരിശോധനാ സംഘങ്ങളുമാണ് ഇന്നലെ കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ പരിശോധന നടത്തിയത്.

അനുവദനീയമായ സമയത്തല്ലാതെ വാഹനം ഓടിച്ചതിനും അലക്ഷ്യമായി ലോഡുമായി പോയ വാഹനങ്ങൾക്കെതിരെയും അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെയും ഉൾപ്പടെ 35 ടിപ്പറുകൾക്കെതിരെയാണ് ഇന്നലെ കോട്ടയം ജില്ലയിൽ നടന്ന പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. ജില്ലയിൽ ഇന്നലെ നടന്ന പരിശോധനയിൽ 92750 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.