കുടുംബ സംഗമങ്ങൾക്ക് പ്രാധാന്യം നൽകി,നേരിൽ കണ്ടു വോട്ടഭ്യർത്ഥിച്ചു എൻ ഹരി.


പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സജീവ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് എൻ ഹരി. പരമാവധിയാളുകളെ നേരിൽ കണ്ടു വോട്ടഭ്യർത്ഥിക്കുകയാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ എൻഡിഎ ബിജെപി സ്ഥാനാർഥി എൻ ഹരി. ദീർഘ വീക്ഷണത്തോടെയുള്ള വികസന മാറ്റങ്ങൾ മണ്ഡലത്തിൽ ആവിഷ്‌കരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശനമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും എൻ ഹരി പറഞ്ഞു. 

    മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയിരിക്കുകയാണ് എൻ ഹരി. പുതുപ്പള്ളി,മണർകാട് മേഖലകളിൽ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ആൾക്കൂട്ടം പരമാവധി ഒഴിവാക്കാനായി എല്ലാ മേഖലകളിലും കുടുംബ സംഗമങ്ങൾ നടത്തുകയും നേരിൽ കണ്ടു വോട്ടഭ്യർത്ഥിക്കുകയുമാണ് എൻ ഹരി.