മുട്ടനാടുകൾ തമ്മിലടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ അല്ല ഞാൻ,നഗരസഭയിൽ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം അറിയില്ല;മാണി സി കാപ്പൻ.


പാലാ: പാലാ നഗരസഭയിൽ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം അറിയില്ലെന്നും മുട്ടനാടുകൾ തമ്മിലടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ അല്ല താൻ എന്നും മാണി സി കാപ്പൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചാരണ പരിപാടികളിലാണ് തന്റെ ശ്രദ്ധ മുഴുവനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ പാലായിൽ വിജയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.