പി സി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് വാഹന പര്യടനം ഇന്ന് എരുമേലി പഞ്ചായത്തിൽ.


എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം ജനപക്ഷം സെക്കുലർ സ്ഥാനാർഥി പി സി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് വാഹന പര്യടനം ഇന്ന് എരുമേലി ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടക്കും.

രാവിലെ 8 മണിക്ക് ചേനപ്പാടിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ മേഖലകളിൽ നേരിട്ടെത്തി വോട്ടഭ്യർഥിച്ച ശേഷം രാത്രി 7 മണിയോടെ എരുമേലിയിൽ സമാപിക്കും. എരുമേലിയുടെ മലയോര മേഖലകളിലടക്കം സമ്മതിദായകരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് പി സി ജോർജ്.