കോട്ടയം: താൽക്കാലികമായി നിർത്തിവച്ചിരുന്ന കായംകുളം കോട്ടയം മെഡിക്കൽ കോളേജ് സർവീസുകൾ പുനരാരംഭിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
രാവിലെ 06:20 നും 06:50 നും കായംകുളത്തുനിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കും രാവിലെ 08:40 നും 10.30 നും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കായംകുളത്തേക്കും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊടുത്താൽ വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സി കായംകുളം - 0479 2442022 കോട്ടയം-0481-2562908