നിയമസഭാ തെരഞ്ഞെടുപ്പ്:ജില്ലയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്തുന്നതിന് സ്ഥലങ്ങൾ നിശ്ചയിച്ചു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്തുന്നതിന് സ്ഥലങ്ങൾ നിശ്ചയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്തരം ക്രമീകരണങ്ങൾ എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജില്ലയിൽ 27 കേന്ദ്രങ്ങളാണ് നിശ്ചയിച്ചു നൽകിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് യോഗങ്ങൾക്ക് മുൻപ് സുവിധാ പോർട്ടൽ വഴി അപേക്ഷ നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്തുന്നതിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ.

പാലാ നിയോജക മണ്ഡലം:

*പാലാ പുഴക്കര മൈതാനം.

*കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സമുച്ചയം.

കടുത്തുരുത്തി നിയോജക മണ്ഡലം:

*കടുത്തുരുത്തി ജങ്ഷൻ,അമ്പലം റോഡ്.

*കാണക്കാരി ജങ്ഷൻ.

വൈക്കം നിയോജക മണ്ഡലം:

*ബീച്ച് ഗ്രൗണ്ട്.

*പൈനുങ്കൽ ജങ്ഷൻ,ടി വി പുരം.

*മുനിസിപ്പൽ ടെസ്റ്റിംഗ് ഗ്രൗണ്ട്,വൈക്കം.

ഏറ്റുമാനൂർ നിയോജക മണ്ഡലം:

*പ്രൈവറ്റ് ബസ് സ്റ്റാൻഡ്,ഏറ്റുമാനൂർ.

*മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് ഗ്രൗണ്ട്.

കോട്ടയം നിയോജക മണ്ഡലം:

*നെഹ്‌റു സ്റ്റേഡിയം കോട്ടയം.

*നാഗമ്പടം ഗ്രൗണ്ട്,കോട്ടയം.

*തിരുനക്കര ഗ്രൗണ്ട്,കോട്ടയം.

*ഓൾഡ് പോലീസ് സ്റ്റേഷൻ,കോട്ടയം.

പുതുപ്പള്ളി നിയോജക മണ്ഡലം:

*കമ്മ്യുണിറ്റി ഹാൾ സ്റ്റേഡിയം,പാമ്പാടി.

*പഞ്ചായത്ത് സ്റ്റേഡിയം,കൂരോപ്പട.

*പഞ്ചായത്ത് ഓഡിറ്റോറിയം,അകലക്കുന്നം.

ചങ്ങനാശ്ശേരി നിയോജക മണ്ഡലം:

*മുനിസിപ്പൽ സ്റ്റേഡിയം,ചങ്ങനാശ്ശേരി.

*മുനിസിപ്പൽ ടൗൺ ഹാൾ,ചങ്ങനാശ്ശേരി.

*നമ്പർ 2 ബസ് സ്റ്റാൻഡ്,പെരുന്ന ചങ്ങനാശ്ശേരി.

*നമ്പർ 3 ബസ് സ്റ്റാൻഡ്,വേഴയ്ക്കാട്ടുചിറ ചങ്ങനാശ്ശേരി.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം:

*നെടുംകുന്നം പഞ്ചായത്ത് ഓഫീസിനു മുൻവശം.

*രാജേന്ദ്ര മൈതാനം,പൊൻകുന്നം.

*പേട്ട കവല,കാഞ്ഞിരപ്പള്ളി.

പൂഞ്ഞാർ നിയോജക മണ്ഡലം:

*മുണ്ടക്കയം ബസ് സ്റ്റാൻഡ്.

*സെൻട്രൽ ജങ്ഷൻ ഈരാറ്റുപേട്ട.

*കടുവാമൂഴി ബസ് സ്റ്റാൻഡ്.

*നടയ്ക്കൽ ജങ്ഷൻ.