പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും വൈക്കത്ത് സി കെ ആശയും ചൊവ്വാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും വൈക്കത്ത് സി കെ ആശയും ചൊവ്വാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്സ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉമ്മൻ ചാണ്ടി മുൻമുഖ്യമന്ത്രിയും പുതുപ്പള്ളിയിലെ സിറ്റിംഗ് എംഎൽഎ യുമാണ്.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രാവിലെ 11 മണിക്കാണ് വരണാധികാരി മുമ്പാകെ ഉമ്മൻ ചാണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. സിപിഐ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി കെ ആശയും ചൊവ്വാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വൈക്കത്തെ സിറ്റിംഗ് എംഎൽഎ ആയ സി കെ ആശയ്ക്ക് ഇത് രണ്ടാമൂഴമാണ്‌.