കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയിൽ ഇന്ന് 7 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പാലായിലും പൂഞ്ഞാറിലും 2 പേര്‍ വീതവും വൈക്കം,കോട്ടയം,ചങ്ങനാശേരി നിയോജക മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് ഇന്ന് പത്രിക നല്‍കിയത്.
ആകെ 12 സെറ്റ് പത്രികകളാണ് ഇന്ന് സമര്‍പ്പിക്കപ്പെട്ടത്.
പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ:
പാലാ:
ജോസ് കെ. മാണി -കേരള കോണ്‍ഗ്രസ് (എം)
മാണി സി. കാപ്പന്‍-സ്വതന്ത്രന്‍
പൂഞ്ഞാര്‍:
പി.സി. ജോര്‍ജ് -കേരള ജനപക്ഷം(സെക്കുലര്‍)
ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍
വൈക്കം:
സാബു ദേവസ്യ-എസ്.യു.സി.ഐ
കോട്ടയം:
അഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം)
ചങ്ങനാശേരി:
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍