കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ചിലവ് നിരീക്ഷകർ കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന മാധ്യമ നിരീക്ഷണ വിഭാഗം സന്ദർശിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ചിലവ് നിരീക്ഷകരായ അഷിഷ് കുമാര്‍, സുമന്ത് ശ്രിനിവാസ്, ഷെയ്ഖ് അമീന്‍ഖാന്‍ യാസിന്‍ ഖാന്‍ എന്നിവരാണ് കളക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ മാധ്യമ നിരീക്ഷണ വിഭാഗം സന്ദര്‍ശിച്ചത്. ജില്ലാ കളക്ടർ എം. അഞ്ജനയും ഇവർക്കൊപ്പമുണ്ടായിരുന്നു.