നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,സീറ്റ് ലഭിച്ചില്ല, ലതികാ സുഭാഷ് രാജി വെച്ചു.



ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വിവിധ നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി,കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വൈക്കത്ത് പി ആർ സോന, പൂഞ്ഞാറിൽ ടോമി കല്ലാനി, കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ. അതേസമയം സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെച്ചു. ഇതോടൊപ്പം തലമുണ്ഡനം ചെയ്യ്തു പ്രതിഷേധമറിയിക്കുകയും നിലപാടുകൾ കടുപ്പിക്കുകയും ചെയ്തു. വനിത എന്ന നിലയിൽ ഏറെ ദുഃഖമുണ്ടെന്നും അപമാനിതയായെന്നും ലതികാ സുഭാഷ് പറഞ്ഞു.