പത്ത് സീറ്റിലും വിജയ പ്രതീക്ഷയിൽ കേരളാ കോൺഗ്രസ്സ്;പി ജെ ജോസഫ്.


തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച പത്ത് സീറ്റിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ കോൺഗ്രസ്സ് എന്ന് പി ജെ ജോസഫ്. പി സി തോമസ് വിഭാഗവുമായി ലയിച്ചത് കേരളാ കോൺഗ്രസ്സിനും ഒപ്പം യുഡിഎഫിനും കരുത്തു പകരുമെന്നും പി ജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലയിൽ കടുത്തുരുത്തി,ചങ്ങനാശേരി,ഏറ്റുമാനൂർ സീറ്റുകളിലാണ് കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. മൂന്നിടങ്ങളിലും വിജയം സുനിശ്ചിതമാണെന്നു അദ്ദേഹം പറഞ്ഞു. ബ്രായ്ക്കറ്റില്ലാത്ത കേരളാ കോൺഗ്രസ്സിന്റെ തലപ്പത്ത് പി ജെ ജോസഫ് എത്തുമ്പോൾ ലയനം കേരളാ കോൺഗ്രസ്സിനെ എങ്ങനെ ബാധിച്ചു എന്ന് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകും.