ജനകീയം പദയാത്ര ഇന്ന് സമാപിക്കും.


പാലാ: പാലാ: എൽ.ഡി.എഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായി പാലാ നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ജനകീയം പദയാത്ര ഇന്ന് സമാപിക്കും.

പദയാത്ര ഇന്ന് തലനാട്ടിൽ പര്യടനം നടത്തും. എൽ.ഡി.എഫ് ജനകീയം പദയാത്ര ഇന്നലെ ഭരണങ്ങാനം,തലപ്പലം പഞ്ചായത്തുകളിൽ പര്യടനം നടത്തി. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് എൽ ഡി എഫ് സർക്കാരിന്റെ ജനകീയ വികസന നയങ്ങൾ വിശദീകരിക്കുക എന്ന ദൗത്യവുമായി പ്രയാണം ആരംഭിച്ച ജാഥ പാലായിലെ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തതായി ജോസ് കെ മാണി പറഞ്ഞു.