കോട്ടയം: മുതിർന്നവർക്കുള്ള വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക.
വാക്സിൻ വിതരണത്തിന്റെ ആദ്യദിവസങ്ങളിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ലഭിക്കുക എന്ന് ജില്ലാ കളക്ടർ എം.അഞ്ജന പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്സിൻ ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.