സ്വതന്ത്രവും സുഗമവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം;ജില്ലാ കളക്ടർ.


കോട്ടയം: സ്വതന്ത്രവും സുഗമവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്നു കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേർന്നു നടത്തുന്ന ശില്പശാല ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ഇതോടനുബന്ധിച്ചു നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. എൽ. സജികുമാർ, ഐ ആൻ്റ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുടുക്കേംകുന്നത്ത് എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് പ്ലാനിംഗ് ഓഫീസർ പി. എ അമാനത്ത് വിഷയം അവതരിപ്പിച്ചു.