പാലാ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ ചൂടിലേക്ക് കടന്നിരിക്കുകയാണ് പി സി ജോർജ്ജും മാണി സി കാപ്പനും. ജനപക്ഷം സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന പി സി ജോർജ് കഴിഞ്ഞ ദിവസം മുതൽ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.
വാർഡ്തല യോഗങ്ങളും കുടുംബ യോഗങ്ങളിലും സജീവമായിരിക്കുകയാണ് പി സി ജോർജ്. ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ പ്രചരണ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ച്. കൊഴുവനാൽ പഞ്ചായത്തിൽ നിന്നുമാണ് മാണി സി കാപ്പൻ ഇലക്ഷൻ പ്രചരണത്തിനു തുടക്കം കുറിച്ചത്. എൽഡിഎഫിൽ നിന്നും നേരിട്ട അവഗണനയെ തുടർന്ന് യുഡിഎഫ് മുന്നണിയിലെത്തിയ മാണി സി കാപ്പന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.
താൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ജനങ്ങൾ ഒപ്പമുണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപക്ഷം സെക്യുലർ ഒരു മുന്നണിയുടെയും ഭാഗമാകാതെ തനിച്ച് മത്സരിക്കുമെന്നും പൂഞ്ഞാർ സീറ്റിൽ മാത്രമാണ് പാർട്ടി മത്സരിക്കുന്നത് എന്നും പി സി ജോർജ് പറഞ്ഞു.