കോവിഡ്: സംസ്ഥാനത്ത് ബ്രസീലിൽ നിന്നെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 3 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്.


തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രസീലിൽ നിന്നെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ബ്രസീലിൽ നിന്നെത്തിയ ഒരാൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.

ഇതോടൊപ്പം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 3 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്. ഇതോടെ അടുത്തിടെ യുകെ യിൽ നിന്നെത്തിയ 99 പേർക്കും സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ 3 പേർക്കും ബ്രസീല്‍ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഈ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഒരു കോട്ടയം സ്വദേശിനിയുൾപ്പടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നു വകഭേദങ്ങൾ ഉള്ളതായും മൂന്നു വകഭേദങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. കോവിഡിന്റെ വകഭേദമായ യുകെ വകഭേദം കൂടാതെ ദക്ഷിണാഫ്രിക്കൻ വകഭേദവും ബ്രസീൽ വകഭദവും രാജ്യത്ത് ഫെബ്രുവരിയിൽ സ്ഥിരീകരിച്ചിരുന്നു.