അൽഫോൻസ് കണ്ണന്താനത്തിനു നന്ദി പറയാൻ ഫർഹീൻ എത്തി കാഞ്ഞിരപ്പള്ളിയിൽ.


കാഞ്ഞിരപ്പള്ളി: ഓബിസി സര്‍ട്ടിഫിക്കറ്റിലെ സാങ്കേതികക്കുരുക്ക് മൂലം ഡെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസിനുള്ള പ്രവേശനം നിഷേധിക്കപ്പെട്ട തനിക്ക് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഇടപെടലുകളിലൂടെയാണ് സീറ്റ് ലഭിച്ചതെന്ന് ഡോ.ഫർഹീൻ പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ചായിരുന്നു എൻഡിഎ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി യുവജനങ്ങളുമായി സംവദിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശിനിയാണ് ഫർഹീൻ. എയിംസ് പ്രവേശനത്തിന് ഒബിസി വിഭാഗത്തിൽ തനിക്ക് 10-ാം സ്ഥാനം ലഭിച്ചു. പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 



എന്നാൽ സർട്ടിഫിക്കറ്റിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വീകാര്യമല്ലെന്ന് അറിയിക്കുകയും തനിക്ക് എയിംസ് പ്രവേശനം നിരസിക്കുകയുമായിരുന്നു എന്ന് ഫർഹീൻ പറഞ്ഞു. പ്രവേശന ചട്ടങ്ങളിൽ ഒ‌ബി‌സി സർ‌ട്ടിഫിക്കേഷൻ‌ തീയതിയിൽ‌ ഒരു പരാമർശവും ഉണ്ടായിരുന്നില്ല, എയിംസ് അധികൃതരുടെ നടപടി യുക്തിരഹിതമാണെന്ന് അൽഫോൻസ് കണ്ണന്താനം മനസിലാക്കുകയും അതിൽ ഇടപെടുകയുമായിരുന്നു എന്ന് ഫർഹീൻ പറഞ്ഞു.

പ്രവേശനം നിരസിച്ച വാർത്തയറിനത്തോടെ എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിന്ന തനിക്ക് പെട്ടതിന് ഓർമ്മ വന്നത് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പേരായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെടുകയും കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായി അൽഫോൻസ് കണ്ണന്താനം ബന്ധപ്പെടുകയും എയിംസിന്റെ യുക്തിരഹിതമായ നടപടിയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തതായും ഫർഹീൻ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി എയിംസുമായി സംസാരിക്കുകയും തന്റെ പ്രവേശനം സാധ്യമാക്കുകയുമാണ് ചെയ്തതെന്ന് ഫർഹീൻ കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. തന്റെ ജീവിത വിജയത്തിന് കരുത്തു പകർന്ന അൽഫോൻസ് കണ്ണന്താനത്തിനു നന്ദി പറയാനും അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കാനുമാണ് താൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നും ഫർഹീൻ പറഞ്ഞു.