എച്ച്.ഡി. ശൗരെ അവാർഡിന് അർഹയായി കോട്ടയം മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ചിത്ര ജയിംസ്.


കോട്ടയം: എച്ച്.ഡി. ശൗരെ അവാർഡിന് അർഹയായി കോട്ടയം മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ചിത്ര ജയിംസ്.

രക്ത സുരക്ഷയ്ക്കായി അമൂല്യമായ സംഭാവന നൽകിയ എച്ച്.ഡി. ശൗരെ അവാർഡിന് ദേശീയ തലത്തിൽ അർഹയായിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ബ്ലഡ് ബാങ്ക് അസിസ്റ്റൻറ് പ്രൊഫസറായ ഡോ. ചിത്ര ജയിംസ്.

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേഖലയിൽ നൂതന ആശയങ്ങളും ഗവേഷണങ്ങളും നടത്തിയ നാൽപത് വയസ്സിന് താഴെയുള്ള യുവ ശാസ്ത്രജ്ഞർക്കാണ് ഈ അവാർഡ് സമ്മാനിക്കുന്നത്. 2019 ജൂൺ 1 മുതൽ കോട്ടയം മെഡിക്കൽ ഓളേജിൽ സേവനം ചെയ്തു വരികയാണ് ഡോ. ചിത്ര ജയിംസ്.