പാലാ: എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗം കോവിഡ് ബാധിച്ചു മരിച്ചു. എലിക്കുളം വാർഡ് 14 ൽ നിന്നും വിജയിച്ച ജോജോ ചീരാംകുഴി(58) ആണ് മരിച്ചത്. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയയാണ് മരണകാരണം. എലിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 14 ൽ കോൺഗ്രസ്സ് വിമതനായി മത്സരിച്ചു വിജയിച്ചയാളായിരുന്നു ജോജോ.
