ക്രിസ്മസും പുതുവത്സരവും ആഘോഷിച്ച കോട്ടയം കുടിച്ചു തീർത്തത് 22 ലക്ഷം രൂപയുടെ മദ്യം.


കോട്ടയം: ക്രിസ്മസും പുതുവർഷവും കോട്ടയം തകർത്താഘോഷിച്ചു. രണ്ടു വിശേഷ ദിവസങ്ങളിലുമായി കോട്ടയം കുടിച്ചു തീർത്തത് 22 ലക്ഷം രൂപയുടെ മദ്യം. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ജില്ലയിലെ 36 മദ്യശാലകൾ വഴിയുള്ള വിൽപ്പനയുടെ കണക്കാണ് ഇത്. രണ്ടു ദിവസങ്ങളിലും ബാറുകളിൽ നടന്ന വിൽപ്പനയുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

 

13.61 ലക്ഷം രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ മാത്രം കുടിച്ചു തീർത്തത്. 9 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരം പ്രമാണിച്ച് ജില്ലയിൽ വിൽപ്പന നടന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വിൽപ്പനയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.