തിരുവനന്തപുരം:ജനുവരി മാസത്തെ സംസ്ഥാനത്തെ റേഷൻ വിതരണം ഇന്ന് ആരംഭിച്ചതായി സംസ്ഥാന പൊതു വിതരണ വകുപ്പ് അറിയിച്ചു.

PMGKAY പദ്ധതി പ്രകാരം AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകൾക്ക് സൗജന്യമായി നൽകിയിരുന്ന കടല/പയർ മുൻ മാസങ്ങളിൽ വാങ്ങാത്തവർക്ക് മാത്രം അവ ഈ മാസം ലഭിക്കുന്നതാണ്. 2020 നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ജനുവരി 9 വരെ ദീർഘിപ്പിച്ചതായും സംസ്ഥാന പൊതുവിതരണ വകുപ്പ് അറിയിച്ചു.