കോട്ടയത്ത് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു.


കോട്ടയം:കോട്ടയം കളത്തിപ്പടിയിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ ജീന (അമ്മു-19)ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ അടുക്കളയിൽ നിന്നുമാണ് പെൺകുട്ടിക്ക് പൊള്ളലേറ്റത്. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പഞ്ചായത്ത്‌ അംഗങ്ങളെ വിവരമറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവ സമയം വീട്ടിൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.