ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു.

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു. തിങ്കള്‍ മുതല്‍ വെള‌ളി വരെയുള്ള ഇടദിവസങ്ങളിൽ 2000 പേര്‍ക്കും ശനി,ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനം അനുവദിക്കാൻ തീരുമാനമായി. ഇപ്പോൾ ഇടദിവസങ്ങളിൽ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി നൽകിയിരിക്കുന്നത്.തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം സർക്കാർ പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്.  മലയരയ വിഭാഗത്തില്‍പെട്ടവരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ മലയരയ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് വനം വകുപ്പ് അനുമതി നല്‍കി.