പാലാ: പ്രസിദ്ധമായ പാലാ ജൂബിലി തിരുനാളിനു കൊടിയേറി. പാലാ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇത്തവണ ആഘോഷിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും. ഡിസംബർ ഒന്ന് മുതൽ 9 വരെയാണ് പ്രസിദ്ധമായ പാലാ ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ആഘോഷ പരിപാടികൾ ഒന്നും തന്നെയില്ല. ടാബ്ലോ,റാലി,നാടകം എന്നീ ആഘോഷങ്ങൾ ഇത്തവണയില്ല. പാലാ നഗരത്തിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിലാണ് ഭക്തി നിർഭരമായ ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. പ്രധാന തിരുനാൾ ദിനമായ 8 നു നടത്തുന്ന പ്രസിദ്ധമായ പട്ടണ പ്രദക്ഷിണം ഈ വർഷം ഉണ്ടാകില്ല. ഡിസംബർ ഒന്നിന് രാവിലെ 05:15 നു തിരുനാളിനു കൊടിയേറും. കോവിഡ് മാർഗ്ഗ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിനും നേർച്ച കാഴ്ച്ചകൾ സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കും.
ആഘോഷങ്ങളില്ലാതെ പാലാ ജൂബിലി തിരുനാളിനു കൊടിയേറി.
