കോട്ടയം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ കോട്ടയം പോലീസ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ.പി.എസ് മെഡലുകൾ വിതരണം ചെയ്തു. കേരളപിറവി ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ അതത് ജില്ലാ പോലീസ് മേധാവികൾ ജില്ലാ പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണം ചെയ്യുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സന്തോഷ് കുമാർ ജെ. , പാല മുന്‍ ഡി.വൈ .എസ് .പി ബൈജുകുമാർ കെ. ,സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ് ( മുണ്ടക്കയം സ്റ്റേഷൻ) ,വിജയരാജ് ആർ.(ഡി.വൈ .എസ്.പി .ഓഫീസ് കാഞ്ഞിരപ്പള്ളി ) എന്നിവർക്കാണ് ജില്ലാ പോലീസ് മേധാവി മെഡലുകൾ വിതരണം ചെയ്‌തത്.

