മലയാള ചിത്രം ജോജിയുടെ ചിത്രീകരണം എരുമേലിയിൽ പുരോഗമിക്കുന്നു.



ഫഹദ്-​ദിലീഷ്-ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാള ചിത്രം ജോയിയുടെ ചിത്രീകരണം എരുമേലിയിൽ പുരോഗമിക്കുന്നു. ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ജോജി. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയായിരുന്നു ആദ്യ രണ്ടു ചിത്രങ്ങൾ. ഷേക്സ്പിയറിന്‍റെ വിഖ്യാത ദുരന്ത നാടകം മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്ന് സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞു. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. വര്‍ക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2021 ൽ റിലീസ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എരുമേലിയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.