തെരഞ്ഞെടുപ്പ് തിരക്കിലാണ് മലയാള സിനിമയിലെ ഈ പ്രൊഡക്ഷൻ കൺട്രോളർ.



കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ വാർഡ് 18 മുട്ടമ്പലത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ പി ഡി സുരേഷ്(സജി) ആണ്. ചലച്ചിത്ര മേഖലയിൽ മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി അൻപതിലധികം ചിത്രങ്ങൾക്ക് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചയാളാണ് സജി. സിനിമയോടൊപ്പം പൊതുപ്രവർത്തനവും മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് സജി പറഞ്ഞു. മുട്ടമ്പലത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ് സജി. മേഖല സിനിമയായതു കൊണ്ടുതന്നെ പ്രചാരണത്തിലും പോസ്റ്ററുകളിലും ഈ വ്യത്യസ്തത കാണാവുന്നതാണ്. സിനിമയിലെ കഥാപാത്രങ്ങൾ സജിക്കായി വോട്ട് തേടുന്ന രീതിയിലുള്ള കാരിക്കേച്ചറുകളും ചിത്രങ്ങളുമാണ് അവയിൽ ചിലത്. വര്ഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് സജി. ഷെറി കെ. ജോയ് ആണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയുടെ സ്ഥാനാർഥി വി.കെ.ശ്രീകുമാർ.