സ്ഥാനാർത്ഥികൾക്ക് കോവിഡ്;പ്രചാരണ പ്രവർത്തനങ്ങളിൽ പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ശക്തമാക്കുന്നു.


കോട്ടയം: വീണ്ടും സ്ഥാനാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെ തെരഞ്ഞെടുപ്പ് പ്രാചരണത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾക്കോ പ്രവർത്തകർക്കോ കോവിഡ് രോഗബാധ സ്ഥിരീകരിച്ചാലോ ക്വാറന്റയിനിൽ ഇരിക്കേണ്ടി വന്നാലോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് പ്രചാരണത്തിൽ കൂടുതൽ സുരക്ഷയും മുൻകരുതലുകളും ഏർപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചത്. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മത്സരരംഗത്തുള്ള മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളും നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യമാണ് ഉണ്ടായത്.