കാഞ്ഞിരപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യത്യസ്തതകളുടെ നിരവധി വാർത്തകളാണ് ഇതിനോടകം തന്നെ ഇടംപിടിച്ചിരിക്കുന്നത്. അത്തരമൊരു വ്യത്യസ്ത പോരാട്ടമാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടിമറ്റം വാർഡ് 12 ൽ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനമുറപ്പിക്കാനുള്ള തങ്കപ്പൻമാരുടെ പോരാട്ടമാണ് ഇവിടേക്ക് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ ആർ തങ്കപ്പനും യുഡിഎഫ് സ്ഥാനാർത്ഥിയായി വി കെ തങ്കപ്പനുമാണ് മത്സരിക്കുന്നത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തിനായുള്ള തങ്കപ്പൻമാരുടെ പോരാട്ടമാണ് വാർഡിൽ നടക്കുന്നത്. ഒരു തവണ ഈ വാർഡിൽ നിന്നും വിജയം സ്വന്തമാക്കുകയും രണ്ടു തവണ കാഞ്ഞിരപ്പള്ളിയിൽ വൈസ് പ്രസിഡന്റായിരുന്നു കെ ആർ തങ്കപ്പൻ. യുഡി എഫ് സ്ഥാനാർഥിയായ വി കെ തങ്കപ്പൻ മത്സര രംഗത്ത് ആദ്യമാണ്. എൻഡിഎ സ്ഥാനാർത്ഥിയായി ഷാജി പഴയപറമ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി സുരേഷ് സി.സി എന്നിവരുമാണ് മത്സര രംഗത്തുള്ളവർ.
കാഞ്ഞിരപ്പള്ളിയിൽ പ്രസിഡന്റ് സ്ഥാനമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് തങ്കപ്പൻമാർ!
