കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 4 പേർക്കെതിരെ ഞായറാഴ്ച്ച പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 17 കേസുകളാണ് കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 17 കേസുകളിലായി 12 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജില്ലയിൽ നിന്നും ഞായറാഴ്ച്ച പോലീസ് വാഹനങ്ങൾ ഒന്നും പിടിച്ചെടുത്തിട്ടില്ല. വരും ദിവസങ്ങളിലും ജില്ലയുടെ എല്ലാ മേഖലകളിലും പരിശോധനകളും നടപടികളും കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐപിഎസ് പറഞ്ഞു.
