കോട്ടയം : കേരളപിറവി ദിനത്തിൽ കേരളത്തിൽ പുതുതായി 15 സൈബർ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തു പുതുതായി ആരംഭിച്ച സൈബർ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.00 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിർവ്വഹിച്ചു. കോട്ടയം എം.പി തോമസ് ചാഴികാടൻ , ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ.പി.എസ്, ഡി.വൈ.എസ്.പി മാരായ ആർ ശ്രീകുമാർ , വിനോദ് പിള്ള, സന്തോഷ്‌കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സൈബര്‍ പോലീസ് സ്റ്റേഷന്റെ എസ്.എച്ച്.ഒ ആയി ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള നിര്‍മ്മല്‍ ബോസ്സ് ചുമതലയേറ്റു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തില്‍ തന്നെയാണ് സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
