കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 7 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി -6,7, എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം-5, ടിവിപുരം-6,13, പായിപ്പാട്-9 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ ആണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. അതേസമയം നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ കോട്ടയം ജില്ലയിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 50 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

മുനിസിപ്പാലിറ്റികള്‍:

1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33

2. ചങ്ങനാശേരി - 29, 13,10, 8

3. ഈരാറ്റുപേട്ട - 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ - 3, 4, 22, 6, 7

ഗ്രാമപഞ്ചായത്തുകള്‍:

5. എരുമേലി- 5, 12

6. വാഴപ്പള്ളി- 5

7. കുറിച്ചി - 6,15

8. കങ്ങഴ - 11

9. വെച്ചൂര്‍ - 10

10. മരങ്ങാട്ടുപ്പിള്ളി - 12

11. കാണക്കാരി - 10, 11

12. കിടങ്ങൂര്‍-1

13. അയര്‍ക്കുന്നം-15

14. ഉദയനാപുരം-12,5

15. മാടപ്പളളി - 14, 18

16. തൃക്കൊടിത്താനം - 15

17. വാകത്താനം -13, 5

18. വെള്ളൂര്‍ - 16

19. അതിരമ്പുഴ - 14

20. മുളക്കുളം - 16

21. പാറത്തോട് - 10

22. എലിക്കുളം - 11

23. പായിപ്പാട് - 8, 9

24. ടി.വി. പുരം -6, 13