കോട്ടയം: മാധ്യമ നുണകൾക്കെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ആരംഭിച്ചു. കോട്ടയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ ജനകീയ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ആർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ ജനോപകാര പ്രവർത്തനം സമൂഹത്തിൽ എത്താതിരിക്കാനുള്ള ബോധപൂർവമായ നീക്കങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് 6 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കേന്ദ്രങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും കൂട്ടായ്‌മകൾ നടത്തുന്നത്. കടുത്തുരുത്തി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ഒരിക്കലും ദൃശ്യമാകാത്ത മാധ്യമനുണകളുടെ പെരുമഴക്കാലമാണിത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ നുണക്കോട്ടകൾ കെട്ടിയുയർത്താനുള്ള വല്ലാത്ത ആവേശമാണ് മാധ്യമങ്ങൾക്ക് എന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമ നുണകൾക്കെതിരെ സിപിഐ എം ജനകീയ കൂട്ടായ്മ.
