കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത് 47 കോവിഡ് മരണങ്ങൾ. എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ജൂലൈ 27 നാണു ജില്ലയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. സെപ്റ്റംബർ 20 നു മാത്രം സ്ഥിരീകരിച്ചത് 5 കോവിഡ് മരണങ്ങൾ. തുടർന്നുള്ള ദിവസങ്ങളിലാണ് ജില്ലയിലെ കോവിഡ് മരണങ്ങളിൽ വർദ്ധനവുണ്ടായത്. ഒക്ടോബർ മാസം ജില്ലയിൽ സ്ഥിരീകരിച്ചത് 28 കോവിഡ് മരണങ്ങൾ. ജില്ലയിലെ കോവിഡ് മരണ നിരക്ക് 0.2% ആണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിൽ പതിനൊന്നാമതാണ് കോട്ടയം.