ട്രിപ്പിൾ ഐ.ടി.യിലേക്കുള്ള പ്രധാന റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം; ജോസ് കെ മാണി.

പാലാ: വലവൂർ ട്രിപ്പിൾ ഐ.ടി.യിലേക്കുള്ള പ്രധാന റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം എന്ന് ജോസ് കെ മാണി എം പി. വലവൂർ നെച്ചിപ്പുഴൂർ പാലം പണിയും റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച ജോസ് കെ മാണി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതർക്ക് നിർദേശം നൽകി. ട്രിപ്പിൾ ഐ.ടി.യിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം നവീകരണ ജോലികൾ നടത്താത്തതിനാൽത്തകർന്നു കിടക്കുകയാണ്.