വൈക്കം/രാമപുരം: തുടർച്ചയായുള്ള വൈദ്യുതി മുടക്കത്തിൽ വലയുകയാണ് വൈക്കത്തേയും രാമപുരത്തെയും വ്യാപാരികൾ. തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. ബേക്കറികൾ, മില്ലുകൾ,ഫോട്ടോസ്റ്റാറ്റ്, ഇന്റർനെറ്റ് സ്ഥാപനങ്ങളാണ് കൂടുതലായും ബുദ്ധിമുട്ടുന്നത്. ഇടക്കിക്കിടെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് മൂലം വിവിധ ആവശ്യങ്ങൾക്കായി ഫോട്ടോസ്റ്റാറ്റ് എടുക്കാനായി എത്തുന്നവർ ദീർഘനേരം കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് ഇരു സ്ഥലങ്ങളിലും. തുടർച്ചയായുള്ള വൈദ്യുത മുടക്കത്തിന് പരിഹാരം കാണണമെന്നും അധികാരികൾ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.