പാലാ: മുത്തോലി ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥാപനങ്ങൾക്ക് കെ എസ് എഫ് ഇ യുടെ സഹകരണത്തോടെ നൽകുന്ന ടിവികളുടെ വിതരണോൽഘാടനം എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ കരുതലാണ് ഓൺലൈൻ വിദ്യാഭ്യാസ സഹായ പദ്ധതി എന്ന് എംഎൽഎ പറഞ്ഞു. കെ എസ് എഫ് ഇ യുടെ സഹകരണത്തോടെ മുത്തോലി ഗ്രാമപഞ്ചായത്തിലെ 17 സ്ഥാപനങ്ങൾക്കാണ് ടിവി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ജി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് രാജൻ മുണ്ടമറ്റം, ബീന ബേബി, മിനി മനോജ്, റെജി തലക്കുളം, ലേഖ സാബു, ജോൺ മാത്യു, മായദേവി എൻ, റൂബി ജോസ്, ശശി പി ആർ എന്നിവർ സംബന്ധിച്ചു.