കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം ഇന്ന് നാലരയോടെയായിരുന്നു അപകടം നടന്നത്. ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്ന അമല ബസ്സും കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.