കോട്ടയം: ഇടതു സർക്കാരിന്റെ കോട്ടയം നിയോജക മണ്ഡലം വികസന വിരുദ്ധതയ്ക്കും എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കുമെതിരെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ തിരുനക്കര മൈതാനത്ത് 24 മണിക്കൂർ ഉപവാസം നാളെ. ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഞായറാഴ്ച്ച രാവിലെ 9 മണി വരെയാണ് ഉപവാസം. നാളെ രാവിലെ 9 മണിക്ക് ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്‌ഘാടനം ചെയ്യും. സമാപന സമ്മേളനം ഞായറാഴ്ച്ച രാവിലെ ഉമ്മൻ ചാണ്ടി ഉത്‌ഘാടനം ചെയ്യും.