അയ്മനം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശനിയാഴ്ച്ച അയ്മനത്ത് ആന്റിജൻ പരിശോധന നടത്തും. ശനിയാഴ്ച്ച രാവിലെ 10:30 മുതൽ 12:30 വരെ അയ്മനം പി ജെ എം യു പി സ്‌കൂളിൽ വെച്ചാണ് ആന്റിജൻ പരിശോധന നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന ജോലിയിൽ ഉള്ളവരും പരിശോധനയ്ക്ക് വിദേയരാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446438851