കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്ക്; വിവിധ അപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ പാലാ സ്വദേശി കൃഷ്ണമോഹൻ (20),പുലിയന്നൂർ സ്വദേശി ശ്രീനാഥ് ശ്രീനി (15) എന്നിവർക്കു പരുക്കേറ്റു.

രാവിലെ 8 മണിയോടെ മുത്തോലി-ചേർപ്പുങ്കൽ റൂട്ടിലായിരുന്നു അപകടം. പാലാ-കൊഴുവനാൽ റൂട്ടിൽ മുണ്ടൻകുന്ന് ഭാ​ഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പൂവത്തിളപ്പ് സ്വദേശി ജെയിംസ് തോമസ് (68) മണലുങ്കൽ സ്വദേശി അഖിൽ (30) എന്നിവർക്കു പരുക്കേറ്റു. രാവിലെ 7:30 യോടെയാണ് അപകടം. ഇന്നു പുലർച്ചെ ഏറ്റുമാനൂരിൽ വച്ചു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ഏറ്റുമാനൂർ സ്വദേശി ജെയ്സൺ ഇമ്മാനുവലിനു (26) പരുക്കേറ്റു. ഇന്നലെ രാത്രി പ്രവിത്താനത്തു വച്ച് കാർ ഇടിച്ചു അതിഥി തൊഴിലാളി പ്രവിത്താനത്തു താമസിക്കുന്ന മുകേഷ് മുജിറിനു (31)പരുക്കേറ്റു. ഇന്നലെ വൈകിട്ടു പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു മാനത്തൂർ സ്വദേശി കെ.എം.തോമസിനു (61) പരുക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post