നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, കാറിൻ്റെ എ സി ഓൺ ആയിരുന്നു, വിഷപ്പുകയാണോ മരണ കാരണം എന്ന് സംശയം.


നിലയ്ക്കൽ: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി ബൈസൺവാലി സ്വദേശി സുനീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുനീഷിനൊപ്പമുണ്ടായിരുന്നവർ ശബരിമല ദർശനത്തിനായി പോയപ്പോൾ കാറിൽ ഇരിക്കുകയായിരുന്നു. മരണസമയം കാറിന്റെ എസി ഓൺ ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാറിനുള്ളിൽ ഉണ്ടായ ഏതെങ്കിലും തരത്തിലുള്ള വിഷപ്പുക (കാർബൺ മോണോക്സൈഡ് പോലുള്ളവ) ശ്വസിച്ചതാണോ മരണകാരണമെന്നു സംശയം പൊലീസിനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.