കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ഓരോ പൗരന്മാരും ജാഗ്രത പുലർത്തണമെന്നും ലഹരിക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്കാരിക കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തൂഫാണ് റാലിയും സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി കാഞ്ഞിരപ്പള്ളി പഴയപള്ളി മൈതാനത്തു നിന്നും ആരംഭിച്ചു സെന്റ് ഡൊമിനിക്സ് സ്കൂളിൽ സമാപിച്ചു.
റാലി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്തു. തുറന്ന വാഹനത്തിൽ റാലിയുടെ ആദ്യാവസാനം വരെ അദ്ദേഹം പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി, പൂഞ്ഞാർ എംഎൽഎ അഡ്വ എം ജെ സെബാസ്റ്റ്യൻ, പീരുമേട് എംഎൽഎ അഡ്വ സിറിയക് തോമസ്, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധിപ്പേർ തുടങ്ങിയവർ പങ്കെടുത്തു.