സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതുസമ്മേളനം വൈകിട്ട് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും, നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.


കോട്ടയം: ഒരുലക്ഷംപേർ അണിനരക്കുന്ന മഹാറാലിയോടെ സിഐടിയു 16–ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

വി എസ്‌ അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം നെഹ്‌റു സ്റ്റേഡിയം) നടക്കുന്ന പൊതുസമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കും.

സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 2 മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.