ഹൈക്കോടതി ഉത്തരവിന് പുല്ലുവില! നിരോധന ഉത്തരവ് മറികടന്ന് എരുമേലിയിൽ രാസ സിന്ദൂരം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി, 2400 പായ്ക്കറ്റ് അനധികൃത കുങ്കുമവും,


എരുമേലി: ഹൈക്കോടതിയുടെ നിരോധന ഉത്തരവ് മറികടന്ന് രാസ സിന്ദൂരം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. എരുമേലിയിൽ കെട്ടിട ഉടമയ്ക്കും താത്കാലിക കച്ചവടക്കാരനുമെതിരെ നടപടിയെടുത്ത് ഡ്രഗ് കൺട്രോൾ വിഭാഗം.

2400 പായ്ക്കറ്റ് അനധികൃത കുങ്കുമവും, അഞ്ച് കിലോയിലധികം നിരോധിച്ച രാസ സിന്ദൂരവും പിടികൂടി. ഇവർക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. എരുമേലി വലിയമ്പലത്തിന് സമീപമുള്ള  കെട്ടിടത്തിൽ നിന്നാണ് രാസ സിന്ദൂരവും അനധികൃത കുങ്കുമവും ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടികൂടിയത്. കെട്ടിടത്തിൻ്റെ സ്റ്റെയർകേയ്സിന് സമീപം ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു അഞ്ച് കിലോയിലധികം തൂക്കം വരുന്ന രാസ സിന്ദൂരം. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താല്ക്കാലിക കടയിൽ ലൈസൻസില്ലാത്ത അനധികൃതമായി നിമ്മിച്ചു സൂക്ഷിച്ചിരുന്ന 2494 പായ്ക്കറ്റ് കുങ്കുമം പിടികൂടിയത്. സംഭവത്തിൽ ഇരുവർക്കും എതിരെ കേസെടുത്തതായി അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളറും സോണൽ ചീഫുമായ സി.ഡി മഹേഷ് അറിയിച്ചു. വലിയ പാരിസ്ഥിതിക,ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കും എന്നതിനാൽ ഹൈക്കോടതി ദേവസ്വം ബഞ്ച് പ്രശ്നത്തെ അതീവ ഗൗരവായാണ് കാണുന്നത്. നിരോധനം ഉണ്ടെങ്കിലും വ്യാപകമായി ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവർ ഇത് ഉപയോഗിക്കുന്നുണ്ട്. ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൻ്റെ എരുമേലിയിലെ പരിശോധന. വരും ദിവസങ്ങളിലും രാത്രി കാലങ്ങളിലടക്കം മറ്റ് ഡിപ്പാർട്ട്മെൻ്റുകളുടെ കൂടി സഹകരണത്തോടെ പരിശോധന തുടരുമെന്നു അധികൃതർ അറിയിച്ചു.