കടുത്തുരുത്തി: പഞ്ചാബിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോർജിൻ്റെയും സ്വപ്നയുടെയും മകൾ ജോസ്നാ ജോർജാണ്(22) മരിച്ചത്.
പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ രണ്ടാം വർഷ എംബിഎ ലോജിസ്റ്റിക്സ് വിദ്യാർത്ഥിനിയായിരുന്നു ജോസ്‌ന. കോളേജിൽ നിന്നും സുഹൃത്തുക്കളോടൊപ്പം പഠനയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് പഞ്ചാബിലെ ജലന്ധർ ലുധിയാനയ്ക്ക് സമീപം മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്‌ന ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ടു റോഡിൽ തലകീഴായി ബസ്സ് മറിയുകയായിരുന്നു.
ഇതിനിടെ ബസ്സിൽ നിന്നും ജോസ്‌നയുൾപ്പടെ കുറച്ചു വിദ്യാർത്ഥികൾ ബസ്സിൽ നിന്നും തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ബസ്സ് മറിഞ്ഞത്. ജോഫിൻ, ജോസ്ഫിൻ എന്നിവരാണ് ജോസ്‌നയുടെ സഹോദരങ്ങൾ. മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.