വൈക്കത്ത് യൂട്യൂബറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് മീൻപിടിത്ത വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ‘ക്വീൻ ഫിഷർ’ തംബുരു.


വൈക്കം: വൈക്കത്ത് യൂട്യൂബറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീൻപിടിത്ത വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ‘ക്വീൻ ഫിഷർ’ തംബുരു(36) നീയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹമോചിതയായ തംബുരു 13 വയസ്സുള്ള ഏക മകളോടൊപ്പമാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയും കട്ടത്തറ വീട്ടില്‍ അംഗവുമായ തമ്പുരുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയല്‍ക്കാരാണ് വിവരം പോലീസിനെയും പ്രദേശവാസികളെയും അറിയിച്ചത്. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്.

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ ആയ യൂട്യൂബറായിരുന്നു തംബുരു. വെള്ളത്തിലിറങ്ങി കൈകൊണ്ടു മീൻ പിടിക്കുന്ന തംബുരുവിന്റെ വീഡിയോകൾ വളരെ പ്രസിദ്ധമായിരുന്നു. ഫേസ്ബുക്കിലും യൂട്യുബിലും ലക്ഷക്കണക്കിന് ആരാധകരാണ് തംബുരുവിനെ പിന്തുടരുന്നത്.