തീക്കോയി: വാഗമണ്ണിന് സമീപം തീക്കോയി വെള്ളിക്കുളത്ത് പശുവിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. തിരുമലക്കന്നിയുടെ പശുവിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.
തീക്കോയി പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളിക്കുളത്ത് വാഗമണ്ണിന് സമീപം ആണ് പശുവിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. കടുവയിറങ്ങിയതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കാൽപാടുകളും സ്ഥലത്ത് കണ്ടെത്തിയിരുന്നു.
ഇത് കടുവയുടേതാണെന്ന ആശങ്കയിലാണ് ജനങ്ങൾ. വിവരം മുണ്ടക്കയത്തെ ഫോറസ്റ്റ് വകുപ്പിൽ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കാൽപാടുകളിൽ വ്യക്തത ലഭിക്കാത്തതിനാൽ കടുവയാണെന്നു സ്ഥിരീകരിക്കാനാകില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് ക്യാമറ സ്ഥാപിച്ചതായും ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാനാകു എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.